സണ്ണി എം.കപിക്കാടിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അജയ് തറയിൽ

വ്യാപക വിമര്‍ശനങ്ങളെ തുടര്‍ന്നാണ് പോസ്റ്റ് പിൻവലിച്ചത്

Update: 2026-03-21 08:09 GMT

കൊച്ചി: ആക്ടിവിസ്റ്റ് സണ്ണി എം.കപിക്കാടിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് നേതാവ് അജയ് തറയിൽ. വ്യാപക വിമര്‍ശനങ്ങളെ തുടര്‍ന്നാണ് പോസ്റ്റ് പിൻവലിച്ചത്.

കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുകയും പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുകയും ചെയ്ത സണ്ണി എം കപിക്കാട് കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് കണ്ട് മലക്കം മറിയുകയും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയുമാണ് ചെയ്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ഫേസ്ബുക്കിൽ കുറിച്ചത്.

ദലിത് ക്രൈസ്തവനായ സണ്ണി എം കപിക്കാട് ജോലി കിട്ടാനായി ഹിന്ദുമതത്തില്‍ ചേര്‍ന്നയാളാണെന്നും ഇദ്ദേഹത്തെ സംവരണ സീറ്റില്‍ നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പു കേസാവുമെന്ന് ഉറപ്പാണെന്നും അജയ് തറയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.വാസ്തവത്തില്‍ സണ്ണി എം കപിക്കാട് കോണ്‍ഗ്രസുകാരനാണോ? ഒരിക്കലുമല്ല. അദ്ദേഹത്തിന്റെ കഴിഞ്ഞ കാലത്തെ പ്രസ്താവനകള്‍ അതിനു ഉത്തമ തെളിവുകളാണ്. കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുകയും പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുകയും ചെയ്ത സണ്ണി എം കപിക്കാട് കേരളത്തില്‍ അടുത്ത തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് കണ്ട് മലക്കം മറിയുകയും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. അതാണ് വാസ്തവമെന്നും അജയ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

പോസ്റ്റിനെതിരെ എഴുത്തുകാരനും ചിന്തകനുമായ കെ.കെ ബാബുരാജ് രംഗത്തെത്തിയിരുന്നു. അജയ് തറയില്‍ സണ്ണി എം. കപിക്കാടിനെ വ്യക്തിപരമായും അതിനീചമായി ആക്ഷേപിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News