അടിമാലി മണ്ണിടിച്ചിൽ: വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ഉറപ്പ് നൽകിയ പുനരധിവാസം യാഥാർഥ്യമായില്ല

കഴിഞ്ഞ ഒക്ടോബർ 25നാണ് അശാസ്ത്രീയമായ ദേശീയ പാത നിർമാണത്തെ തുടർന്ന് അടിമാലി ലക്ഷംവീട് ഉന്നതിയിലേക്ക് മണ്ണിടിഞ്ഞു വീണ് എട്ട് വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകർന്നത്

Update: 2026-02-02 02:21 GMT

ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ഉറപ്പുനൽകിയ പുനരുധിവാസം യാഥാർഥ്യമായില്ല. ദുരിത ബാധിതരായ 30 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുമെന്നായിരുന്നു പ്രഖ്യാപനം. വാഗ്ദാനങ്ങൾ പാഴ്‌വാക്കായതോടെ പകച്ച് നിൽക്കുകയാണ് കുടുംബങ്ങൾ.

കഴിഞ്ഞ ഒക്ടോബർ 25നായിരുന്നു മണ്ണിടിച്ചിൽ ദുരന്തം. അശാസ്ത്രീയമായ ദേശീയ പാതാ നിർമാണത്തെ തുടർന്ന് അടിമാലി ലക്ഷംവീട് ഉന്നതിയിലേക്ക് മണ്ണിടിഞ്ഞു വീണു. എട്ട് വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകർന്നു. ഇവർക്കെല്ലാം പുതിയ വീട് എന്നതായിരുന്നു വാഗ്ദാനം

മന്ത്രി റോഷി അഗസ്റ്റിനും ഇടുക്കി എംപി ഡീൻ കുര്യാക്കോസും ദേവികുളം എംഎൽഎ എ.രാജയും ജില്ലാ കലക്ടറും ചേർന്നാണ് പുനരധിവാസം പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിനപ്പുറം പോയില്ലെന്ന് മാത്രമല്ല ഇപ്പൊൾ വാടക നൽകാനുള്ള തുക പോലും ലഭിക്കുന്നില്ല. നിസഹായരായ കുടുംബങ്ങൾ ഒടുവിൽ സമരത്തിന് ഇറങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Byline - Web Desk

contributor

Similar News