'പിണറായി സർക്കാർ കടക്ക് പുറത്ത്'; പുതിയ സോഷ്യൽമീഡിയ ക്യാമ്പയിനുമായി കോൺഗ്രസ്

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' എന്ന ക്യാമ്പയിനും കോൺ​ഗ്രസ് നടത്തിയിരുന്നു.

Update: 2026-02-01 17:23 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിനെ ലക്ഷ്യമിട്ട് പുതിയ സമൂഹമാധ്യമ ക്യാമ്പയിനുമായി കോൺ​ഗ്രസ്. പിണറായി സർക്കാർ കടക്ക് പുറത്ത് എന്ന പേരിലാണ് ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. കോൺ​ഗ്രസ് കേരളയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലടക്കം ഇതുസംബന്ധിച്ച് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

'അനീതിയുടെ കസേരകൾ ഇളകും. ഇനി കടക്ക് പുറത്ത് കാലം'- കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. 'പിണറായി സർക്കാർ കടക്ക് പുറത്ത്- ഇനി 90 ദിനങ്ങൾ കൂടി മാത്രം'- എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ.

Advertising
Advertising

നേരത്തെ, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' എന്ന ക്യാമ്പയിനും കോൺ​ഗ്രസ് നടത്തിയിരുന്നു.. ശബരിമല സ്വർണക്കൊള്ളക്കേസ് തെരഞ്ഞെടുപ്പ് ചർച്ചയാക്കുകയായിരുന്നു ലക്ഷ്യം.

പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അടക്കമുള്ളവരുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളുടെ കവർ പേജ് മാറ്റിയായിരുന്നു പ്രചാരണം. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായിരുന്നു

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ കൂടാതെ സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായിരുന്ന എ. പത്മകുമാറും മുന്‍ ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസുവും ബോർഡംഗമായിരുന്ന എൻ. വിജയകുമാറും തന്ത്രി കണ്ഠരര് രാജീവരരും അറസ്റ്റിലായിരുന്നു. 

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News