'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്'; സമൂഹ മാധ്യമ ക്യാമ്പയിനുമായി കോൺഗ്രസ്
ശബരിമല സ്വർണക്കൊള്ളക്കേസ് തെരഞ്ഞെടുപ്പ് ചർച്ചയാക്കുകയാണ് ലക്ഷ്യം

തിരുവനന്തപുരം: 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' സമൂഹ മാധ്യമ ക്യാമ്പയിനുമായി കോൺഗ്രസ്. ശബരിമല സ്വർണക്കൊള്ളക്കേസ് തെരഞ്ഞെടുപ്പ് ചർച്ചയാക്കുകയാണ് ലക്ഷ്യം.
പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അടക്കമുള്ളവരുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളുടെ കവർ പേജ് മാറ്റിയാണ് പ്രചാരണം. രാഹുല്‍ മാങ്കൂട്ടം എംഎല്‍എക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ ശബരിമല സ്വര്‍ണക്കൊള്ള മറയുകയും കോണ്‍ഗ്രസ് പ്രതിരോധത്തിലാകുകയും ചെയ്ത പശ്ചാതലത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കം.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി.
ഡിസംബർ എട്ടിലേക്കാണ് ജാമ‍്യപേക്ഷ പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയുടെതാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പത്മകുമാർ ജാമ‍്യാപേക്ഷ സമർപ്പിച്ചത്.
ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്നുമാണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ ചോദ്യം.
Adjust Story Font
16

