സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് നാല് മരണം

തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മരണം സ്ഥിരീകരിച്ചത്

Update: 2018-09-09 14:33 GMT
Advertising

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു. തിരുവനന്തപുരം ചെമ്പൂര്‍ സ്വദേശി ദേവദാസന്‍ എലിപ്പനി സ്ഥിരീകരിച്ചും, ഭരതന്നൂര്‍ സ്വദേശിനി ബിന്ദു, പാലോട് സ്വദേശി ശശി, കൊല്ലം പെരിനാട് സ്വദേശി ശിവദാസന്‍ എന്നിവര്‍ എലിപ്പനി ലക്ഷണങ്ങളോടെയുമാണ് ഇന്ന് മരിച്ചത്.

ഇതോടെ ഓഗസ്റ്റ് ഒന്ന് മുതല്‍ ഇതുവരെയായി സംസ്ഥാനത്ത് നടന്ന 21 മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. പുറമെ വിവിധയിടങ്ങളിലായി ഇന്ന് ചികിത്സ തേടിയ 15 പേര്‍ക്കും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 50 പേര്‍ പനി ലക്ഷണങ്ങളോടെയും ചികിത്സയിലാണ്. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Full View

എലിപ്പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും സംസ്ഥാനത്ത് ഭീതി ഉയര്‍ത്തുന്നുണ്ട്. 26 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ഇന്ന് ചികിത്സ തേടിയത്. ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News