“ഇനിയും പഠിക്കും, കമ്പ്യൂട്ടറും പഠിക്കണം”, ഒന്നാം റാങ്കുകാരി കാർത്യായനി അമ്മ പറയുന്നു..

ഒന്നാം റാങ്കുകാരിയുടെ ഗമയൊന്നുമില്ലാതെ മുഖ്യമന്ത്രിയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയതാണ് കാർത്യായനി അമ്മ.

Update: 2018-11-01 13:01 GMT
Advertising

96ആം വയസ്സിൽ തുല്യതാപരീക്ഷയിൽ 100ൽ 98 മാർക്ക് നേടിയ സംസ്ഥാനത്തെ ഒന്നാം റാങ്കുകാരിയാണ് കാർത്യായനി അമ്മ. സംസ്ഥാന സാക്ഷരാതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായിരുന്നു പരീക്ഷ.

ഒന്നാം റാങ്കുകാരിയുടെ ഗമയൊന്നുമില്ലാതെ മുഖ്യമന്ത്രിയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയതാണ് കാർത്യായനി അമ്മ. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം വേദിയിൽ നിന്നുമെത്തി. കവയിത്രി സുഗതകുമാരിയിൽ നിന്നും. ഒരു കവിത ചൊല്ലാമോ എന്നായിരുന്നു ചോദ്യം. 98 മാർക്ക് വാങ്ങാമെങ്കിൽ പിന്നെ കവിതക്കാണോ പ്രയാസം? മുഖ്യമന്ത്രിയിൽ നിന്ന് സർട്ടിഫിക്കറ്റും പൊന്നാടയും വാങ്ങി സന്തോഷം പങ്കുവെച്ചു.

Full View

നാലാം ക്ലാസ്സ് തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയെങ്കിലും ലക്ഷ്യത്തെക്കുറിച്ച് കാര്‍ത്യായനി അമ്മയ്ക്ക് കൃത്യമായ ബോധ്യമുണ്ട്: "ഇനിയും പഠിക്കും, 10 വരെ. കമ്പ്യൂട്ടറും പഠിക്കണം", ലക്ഷ്യം നേടുമെന്ന ഉറച്ച മനസ്സുമായാണ് കാർത്യായനിയമ്മ മടങ്ങിയത്.

Similar News