എൻഡോസൾഫാൻ ദുരിതബാധിതര്‍ വീണ്ടും അനിശ്ചിതകാല പട്ടിണി സമരത്തിനൊരുങ്ങുന്നു

Update: 2018-12-30 03:18 GMT
Advertising

എൻഡോസൾഫാൻ ദുരിതബാധിതര്‍ വീണ്ടും അനിശ്ചിതകാല പട്ടിണി സമരത്തിനൊരുങ്ങുന്നു. ജനുവരി 26ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലാണ് പട്ടിണി സമരം. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് ദുരിതബാധിതരുടെ അമ്മമാരും സാമൂഹ്യ പ്രവര്‍ത്തകരും പട്ടിണി സമരത്തിനൊരുങ്ങുന്നത്.

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ എൻഡോസൾഫാൻ ദുരിതബാധിതരും കുടുംബങ്ങളും നേരത്തെ സെക്രട്ടറേയറ്റിന് മുന്നിൽ അനിശ്ചിതകാല പട്ടിണി സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദുരിതബാധിതരുടെ കടങ്ങൾ എഴുതി തള്ളുന്നതുൾപ്പടെയുള്ള വിവിധ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ സമരം മാറ്റിവെച്ചു. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ നടപടി ഉണ്ടാവുന്നില്ലെന്നാരോപിച്ചാണ് ഇപ്പോള്‍ വീണ്ടും പട്ടിണി സമരത്തിന് ഒരുങ്ങുന്നത്.

സുപ്രീം കോടതി നിർദ്ദേശ പ്രകാരമുള്ള അനുകൂല്യങ്ങൾ പട്ടികയിലുള്ള മുഴുവന്‍ ദുരിതബാധിതര്‍ക്കും ഉടന്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ടാണ് പട്ടിണി സമരം.

Tags:    

Similar News