ജമാഅത്തെ ഇസ്‌ലാമി നവോത്ഥാന ചര്‍ച്ചാസംഗമം നടത്തി

നവോത്ഥാന ചര്‍ച്ചകളിലൊന്നും ഇസ്‌ലാമിന്റെ ചരിത്രപരമായ ഇടപെടലുകള്‍ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഉന്നയിക്കപ്പെടാത്ത സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച സംഘടിപ്പിച്ചത്

Update: 2018-12-31 02:35 GMT
Advertising

കേരള നവോത്ഥാനവും ഇസ്‌ലാമും എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി നവോത്ഥാന ചര്‍ച്ചാസംഗമം നടത്തി. എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടന്ന പരിപാടി ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള നിരവധി പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Full View

നവോത്ഥാന ചര്‍ച്ചകളിലൊന്നും ഇസ്‌ലാമിന്റെ ചരിത്രപരമായ ഇടപെടലുകള്‍ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഉന്നയിക്കപ്പെടാത്ത സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച സംഘടിപ്പിച്ചത്. കേരളീയ സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയിലും വിദ്യാഭ്യാസ മുന്നേറ്റത്തിലും മുസ്‌ലിം സമുദായം വഹിച്ച പങ്ക് വിസ്മരിക്കാനാകില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ജമാ അത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ അജയ് ശേഖര്‍, ആക്റ്റിവിസ്റ്റ് അനൂപ് വി.ആര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കമ്മിറ്റി അംഗം ഖാലിദ് മൂസ നദ്‌വി സമാപനപ്രസംഗം നടത്തി. ജമാ അത്തെ ഇസ്‌ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് എ റഹ്മത്തുന്നിസ, എം.പി ഫൈസല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുക്കാന്‍ നിരവധി ആളുകളാണ് എത്തിയത്.

Tags:    

Similar News