ആറ്റിങ്ങലില്‍ ചര്‍ച്ചയായി ഗതാഗത കുരുക്കും ബൈപ്പാസും

തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ മുന്നണികളും റോഡ് വികസനത്തിന്‍റെ കാര്യത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കില്‍ അതൊന്നും നടപ്പായിട്ടില്ലെന്നതാണ് ചരിത്രം.

Update: 2019-03-27 03:41 GMT
Advertising

നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഏറ്റവുധികം ചര്‍ച്ച ചെയ്യപ്പെടുന്നതാണ് ബൈപ്പാസും നഗരത്തിലെ ഗതാഗത കുരുക്കും. തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ മുന്നണികളും റോഡ് വികസനത്തിന്‍റെ കാര്യത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കില്‍ അതൊന്നും നടപ്പായിട്ടില്ലെന്നതാണ് ചരിത്രം. തെര‍ഞ്ഞെടുപ്പ് സമയമായതിനാല്‍ ഇത്തവണയും മാറ്റമുണ്ടായില്ല ബൈപ്പാസിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണെന്നാണ് പ്രതിപക്ഷ ആരോപണം.

ആറ്റിങ്ങല്‍ നിവാസികളുടെ ചിരകാല അഭിലാഷമാണ് ബൈപ്പാസ്. 2009ല്‍ അലൈന്‍മെന്‍റ് തയ്യാറാക്കിയെങ്കിലും 10 വര്‍ഷം കഴിഞ്ഞിട്ടും ആറ്റിങ്ങല്‍ നിവാസികളുടെ സ്വപ്നം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. ആറ്റിങ്ങല്‍ ജംഗ്ഷനിലെ മാറാത്ത ഗതാഗതക്കുരുക്ക് യാത്രക്കാര്‍ക്ക് തീരാദുരിതമാണ് സമ്മാനിക്കുന്നത്. ആറ്റിങ്ങലിലെ ജനത്തിന്‍റെ ആവശ്യവും റോഡ് വികസനം തന്നെ.

Full View

തെരഞ്ഞെടുപ്പ് സമയങ്ങളിലെല്ലാം റോഡ‍് വികസനം ചര്‍ച്ചയാകാറുമുണ്ട്. ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇടത് മുന്നണി നടത്തിയിട്ടുണ്ടെന്നാണ് നേതാക്കളുടെ അവകാശവാദം. എന്നാല്‍ ഈ വാദത്തെ യു.ഡി.എഫ് തള്ളിക്കളയുന്നു. ഈ തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന ജനപ്രതിനിധി ആറ്റിങ്ങലിലെ ഗതാഗത കുരിക്കിന് പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷയിലാണ് ആറ്റിങ്ങലിലെ ജനത.

Tags:    

Similar News