ഇൻഡിഗോ കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പ്രതിദിന സർവീസ് ആരംഭിച്ചു

വരും മാസങ്ങളിൽ കണ്ണൂരിൽ നിന്നും കൂടുതൽ സർവീസുകൾ തുടങ്ങാൻ ഇൻഡിഗോ പദ്ധതിയിടുന്നുണ്ട്

Update: 2024-05-18 17:48 GMT
Editor : rishad | By : Web Desk

കണ്ണൂര്‍: ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിയിയിലേക്ക് പ്രതിദിന വിമാന സർവീസ് ആരംഭിച്ചു.

പുതിയ സർവീസ് വടക്കൻ കേരളവും യുഎഇയും തമ്മിലുള്ള എയർ കണക്റ്റിവിറ്റിയിൽ ശ്രദ്ധേയമായ വർദ്ധനവ് രേഖപെടുത്തുന്നതാണ്. 

കിയാലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മാനേജിംഗ് ഡയറക്ടർ ശ്രീ ദിനേശ് കുമാർ ആദ്യ യാത്രക്കാരന് ബോർഡിംഗ് പാസ് നൽകി സ്വീകരിച്ചു. ദിവസവും അർദ്ധ രാത്രി കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 02:35 ന് അബുദാബിയിൽ എത്തിച്ചേരും.

Advertising
Advertising

അബുദാബിയിൽ നിന്ന് 03:45 ന് തിരിച്ച് 08:40 ന് കണ്ണൂരിലെത്തും.പുതിയ സർവീസോടെ കണ്ണൂർ നിന്നും അബുദാബിയിലേക്ക് ഇപ്പോൾ ആഴ്ചയിൽ 17 സർവീസുകൾ ഉണ്ടാകും.

പുതിയ അബുദാബി ഫ്ലൈറ്റുകൾക്ക് പുറമേ, ഇൻഡിഗോ കണ്ണൂർ ചെന്നൈ സർവീസ് എയർബസ് എ 320 വിമാനത്തിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. ഇത് ചെന്നൈയിലേക്ക് പോകുന്ന യാത്രകാർക്കും വിദൂര കിഴക്കൻ രാജ്യങ്ങൾ ആയ സിങ്കപ്പൂരിലേക്കും മലേഷ്യയിലേക്കും പോകുന്ന യാത്രക്കാർക്കും കൂടുതൽ സൗകര്യപ്രദമാകും. അബുദാബിയെ കൂടാതെ ദോഹയിലേക്കും ഇൻഡിഗോ കണ്ണൂരിൽ നിന്നും പ്രതിദിന അന്താരാഷ്ട്ര വീമാന സർവീസ് നടത്തുന്നുണ്ട്.

പുതിയ വിമാനങ്ങൾ വരുന്ന മുറക്ക്,വരും മാസങ്ങളിൽ കണ്ണൂരിൽ നിന്നും കൂടുതൽ സർവീസുകൾ തുടങ്ങാൻ ഇൻഡിഗോ പദ്ധതിയിടുന്നുണ്ട്

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News