പെരിങ്ങമലയിലെ ഖരമാലിന്യ പ്ലാന്റ് പദ്ധതിക്കെതിരെ നാട്ടുകാര്‍ സമരത്തില്‍

സ്ഥലം എം.എൽ.എ യും എം.പിയും എല്ലാം ഇടതുപക്ഷമായിട്ടും സമരമവസാനിപ്പിക്കാൻ കഴിഞ്ഞില്ല.

Update: 2019-04-05 05:20 GMT
Advertising

തിരുവനന്തപുരം പെരിങ്ങമല പഞ്ചായത്തിൽ സർക്കാർ കൊണ്ടുവന്ന ഖരമാലിന്യ പ്ലാന്റ് പദ്ധതിക്കെതിരെ മാസങ്ങളായി നാട്ടുകാർ സമരത്തിലാണ്. സ്ഥലം എം.എൽ.എ യും എം.പിയും എല്ലാം ഇടതുപക്ഷമായിട്ടും സമരമവസാനിപ്പിക്കാൻ കഴിഞ്ഞില്ല. സി.പി.ഐ ഉൾപ്പെടെ സമരത്തിനെ അനുകൂലിച്ച് നില്‍‍‍‍‍ക്കുമ്പോള്‍ സമരത്തിനെതിരെ സി.പി .എം മുഖം തിരിക്കുന്നത് ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിന്റെ വിധിയിൽ നിർണ്ണായകമാകും.

Full View

പെരിങ്ങമലയിൽ നിന്ന് പന്നിയോട്ടുകടവിലേക്കുള്ള യാത്രയിൽ ഓരോ വീടുകൾക്ക് മുന്നിലും കാണുന്ന ബോർഡാണിത്. യാത്ര ചെന്ന് അവസാനിക്കുന്നത് ഒരു സമരപന്തലിന് മുന്നിലും. വിസ്തൃതിയിൽ കേരളത്തിലെ ഒന്നാമത്തെ പഞ്ചായത്താണ് പെരിങ്ങമല. 65% വനഭൂമി. അതീവ പരിസ്ഥിതി ലോല പ്രദേശം.

പന്നിയോട്ടുകടവിലെയും ഒരു പറയിലെയും 105 ആദിവാസി കുടുംബങ്ങളെ കുടിയിറക്കിയിട്ടു വേണം വ്യവസായ വകുപ്പിന് ഇവിടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കേണ്ടത്.ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിന് കീഴിലാണ് ഈ പ്രദേശം. സമരസമിതിക്ക് രാഷ്ട്രീയമില്ല. പക്ഷേ സമരമിരിക്കുന്ന ഓരോ പൗരനും കൃത്യമായി അളന്ന് തിട്ടപ്പെടുത്തിയിട്ടാകും 23 ന് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.

Tags:    

Similar News