അക്ഷയ്യുടെ മരണം ആത്മഹത്യയല്ല കൊലപാതകമെന്ന് അച്ഛൻ
മൃതദേഹം റീപോസ്റ്റുമോർട്ടം ചെയ്യണമെന്നും അച്ഛൻ ആവശ്യപ്പെട്ടു
Update: 2024-05-03 09:27 GMT
മരിച്ച അക്ഷയ്
കോഴിക്കോട്: കോഴിക്കോട് നാദാപുരം സ്വദേശി വി കെ അക്ഷയ് (21) യുടെ മരണം കൊലപാതകമെന്ന് അച്ഛൻ സുരേഷ്. തന്റെ മകന് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ല. മരണം ആത്മഹത്യയല്ല എന്നതിന് ഒരുപാട് തെളിവുകളുണ്ട്. അക്ഷയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെ നിന്നാണ് ബൈക്ക് കണ്ടെത്തിയത്. അക്ഷയുടെ ചെരുപ്പ് കണ്ടെത്തിയത് 400 മീറ്റർ അകലെ നിന്നാണ് എന്നതിലും ദുരൂഹതയുണ്ടെന്നും സുരേഷ് ആരോപിച്ചു.
അക്ഷയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിൽ പൊലീസ് തിടുക്കവും താൽപര്യകുറവും കാണിച്ചു. മൃതദേഹം റീപോസ്റ്റുമോർട്ടം ചെയ്യണമെന്നും അച്ഛൻ ആവശ്യപ്പെട്ടു. കുറ്റ്യാടി പൊലീസ് കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും സുരേഷ് പറഞ്ഞു. ഏപ്രിൽ 14നാണ് അക്ഷയ്‌യെ മരിച്ച നിലയിൽ കണ്ടെത്തിയത്.