മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് അഡ്വ.എ.പി സ്മിജി; വനിതാ ജനറല്‍ സീറ്റില്‍ എസ്‌സി അംഗത്തെ വൈസ് പ്രസിഡന്റാക്കി മുസ്‌ലിം ലീഗ്‌

സാദിഖലി തങ്ങളുടെയും മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെയും പ്രത്യേക പരിഗണന പ്രകാരമാണ് തീരുമാനം

Update: 2025-12-25 15:50 GMT

മലപ്പുറം: മലപ്പുറത്ത് ജനറല്‍ വനിതാ സീറ്റില്‍ എസ് സി അംഗത്തെ വൈസ് പ്രസിഡന്റാക്കി മുസ്‌ലിം ലീഗ്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദലിത് നേതാവുമായിരുന്ന എ.പി ഉണ്ണികൃഷ്ണന്റെ മകള്‍ അഡ്വ. സ്മിജിയെയാണ് പരിഗണിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്മിജിയെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചത്.

സാദിഖലി തങ്ങളുടെയും മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെയും പ്രത്യേക പരിഗണന പ്രകാരമാണ് തീരുമാനം. അഭിഭാഷകയായ സ്മിജി ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പി.എ ജബ്ബാര്‍ ഹാജിയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്‍.

Advertising
Advertising

പി.കെ അസ്ലു ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാവും. ഷാഹിന നിയാസി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും ആവും. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി വെട്ടം ആലിക്കോയയെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി കെ.ടി അഷ്റഫിനെയും തീരുമാനിച്ചു. യാസ്മിന്‍ അരിമ്പ്രയാണ് ഡെപ്യൂട്ടി ലീഡര്‍. ഷരീഫ് കൂറ്റൂരാണ് വിപ്പ്. ബഷീര്‍ രണ്ടത്താണിയാണ് ട്രഷറര്‍.

പ്രതിപക്ഷമില്ലാതെയാണ് ഇത്തവണത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത്. ആകെയുള്ള 33 ഡിവിഷനുകളില്‍ 33ഉം യുഡിഎഫ് തൂത്തുവാരിയിരുന്നു. കഴിഞ്ഞ തവണ രണ്ട് ഡിവിഷനുകളിലായിരുന്നു എല്‍ഡിഎഫ് വിജയിച്ചിരുന്നത്. 2025ല്‍ അതും യുഡിഎഫ് പിടിച്ചെടുത്തു

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News