Writer - അൻഫസ് കൊണ്ടോട്ടി
anfas123
കൊല്ലം: കൊല്ലം കോര്‍പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കും. മേയര്‍ സ്ഥാനത്തേക്ക് എ.കെ ഹഫീസും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ഡോ. ഉദയാ സുകുമാരനും മത്സരിക്കുക. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗമാണ് തീരുമാനമെടുത്തത്.
ഘടകകക്ഷികളുടെ എതിര്‍പ്പ് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. ആര്‍എസ്പിക്കും മുസ്‌ലിം ലീഗിനും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.