പത്തനംതിട്ട: വി.ഡി സതീശന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അക്രമമാണ് തൻ്റെ വീടിന് നേരെയുണ്ടായതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. തൻ്റെ വീടിന് നേരെ ആക്രമണം നടത്തുന്നത് എന്തിന് വേണ്ടിയിട്ടാണെന്നും മന്ത്രി ചോദിച്ചു.
മെഡിക്കൽ കോളേജ് വിഷയത്തിൽ ആരോഗ്യമന്ത്രി ചെയ്യേണ്ടത് എല്ലാം ചെയ്തിട്ടുണ്ട്. മണിക്കൂറുകൾക്കകം നടപടി എടുത്തു. അന്വേഷണത്തിന് നിർദേശം നൽകി. ആരോഗ്യമന്ത്രിയല്ല ശസ്ത്രക്രിയ നടത്തുന്നത്. വർഷങ്ങൾക്ക് മുമ്പ് നടന്ന ചികിത്സ പിഴവാണ്. അന്ന് സർക്കാർ അധികാരം ഏറ്റെടുത്തിട്ടില്ലയെന്നും മന്ത്രി.
മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവിൽ ആർക്കും ഒന്നും പറയാനില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഹീനമായ നീക്കമാണ് കാണുന്നത്. ആരോഗ്യ മേഖലയിലെ കുത്തകകളെ സഹായിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ജനാധിപത്യ സംവിധാനത്തിൽ സമരം ചെയ്യുന്നതിന് പരിധിയുണ്ടെന്നും മന്ത്രിയുടെ വീട്ടിൽ ചാടി കയറി റീത്ത് വയ്ക്കുക എന്നാൽ അത്യന്തം ഗൗരവതരമായ സംഭവമാമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിഞ്ഞുകൊണ്ട് നടത്തിയ സമരമാണിത്. യൂത്ത് കോൺഗ്രസ് ജനാധിപത്യ വിരുദ്ധ സമരം സ്വീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും ഒന്നും ശ്രമിക്കേണ്ടെന്നും ശിവൻകുട്ടി.
അത്തരം വിരട്ടരിൽ തോറ്റു പോകുന്നവരല്ല ഇടതുപക്ഷ പ്രവർത്തകർ. ആരോഗ്യ മേഖലയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്യാം. ആരോഗ്യ രംഗത്ത് കേന്ദ്രം പോലും അംഗീകരിച്ച പ്രവർത്തനങ്ങളാണ് നടക്കുന്നത്. യൂത്ത് കോൺഗ്രസ് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും യൂത്ത് കോൺഗ്രസിന്റെ വിരട്ടൽ ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്നും ശിവൻകുട്ടി പറഞ്ഞു.
ജനങ്ങളുടെ ഇടയിൽ മന്ത്രിയെ തെറ്റിദ്ധാരണ പരത്താനുള്ള ദുരുദ്ദേശത്തോടു കൂടിയുള്ള സമരാഭാസമാണ് നടക്കുന്നതെന്ന് മുൻ ആരോഗ്യമന്ത്രി പി. കെ പി.കെ ശ്രീമതി പറഞ്ഞു.
റീത്ത് വയ്ക്കുന്നത് മന്ത്രിയുടെ അവസാനം കാണണം എന്നുള്ള ആഗ്രഹം ഉള്ളതുകൊണ്ട്. അത് സംസ്കാര ശൂന്യമായ സമരനടപടി. ഇത്തരമൊരു സമരമുറയുമായി പ്രതിപക്ഷ നേതാക്കൾ പോയാൽ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥയെന്നും മുമ്പൊരിക്കലും ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പി.കെ ശ്രീമതി
Full ViewFull View