ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് കൈപ്പറ്റിയത് ലക്ഷങ്ങൾ; പത്മനാഭസ്വാമി ക്ഷേത്രത്തിലെ പോറ്റി വഞ്ചിച്ചെന്ന് പരാതി

മണ്ണന്തല സ്വദേശി വിജേഷ് കുമാറാണ് പരാതി നല്‍കിയത്

Update: 2025-12-25 11:38 GMT

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ കൈപറ്റിയെന്ന് പരാതി. മണ്ണന്തല സ്വദേശി വിജേഷ് കുമാറാണ് പരാതി നല്‍കിയത്. ഇറിഡിയത്തിനായി 25 ലക്ഷം രൂപ കൈമാറിയെന്നും എന്നാല്‍ ക്ഷേത്രത്തിലെ പോറ്റി കൈമാറിയത് വ്യാജ ഇറിഡിയമാണെന്നും പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെ ഇറിഡിയം തട്ടിപ്പില്‍ ആലപ്പുഴയില്‍ കോടികള്‍ തട്ടിയ കേസില്‍ ഡിവൈഎസ്പിയും കന്യാസ്ത്രീമാരും പൊലീസ് പിടിയിലായിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് തട്ടിപ്പിന് നേതൃത്വം നല്‍കിയ ആന്റണി എന്നയാള്‍ ഒളിവിലാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഇറിഡിയം തട്ടിപ്പുനടത്തിയ സംഘത്തെയും കഴിഞ്ഞ ആഴ്ചയില്‍ പൊലീസ് പിടികൂടിയിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News