പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പ്രയോഗത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി 

മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ ഈ തിരഞ്ഞെടുപ്പിലും പരനാറി പ്രയോഗം ചര്‍ച്ചയാവുകയാണ്.

Update: 2019-04-05 08:47 GMT
Advertising

വിവാദമായ പരനാറി പ്രയോഗത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞടുപ്പ് പ്രചാരണായുധമാക്കാന്‍ യുഡിഎഫ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടത്തിയ പരനാറി പ്രയോഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പ്രേമചന്ദ്രന്‍ രാഷ്ട്രീയ നെറികേട് കാട്ടിയെന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നലെ കൊല്ലത്ത് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ ഈ തിരഞ്ഞെടുപ്പിലും പരനാറി പ്രയോഗം ചര്‍ച്ചയാവുകയാണ്.

മുന്നണിമാറ്റം ആര്‍എസ്പി സംസ്ഥാന നേതൃത്വം എടുത്ത തീരുമാനമാണ്. മുന്നണി വിട്ട എല്ലാ പാര്‍ട്ടികളോടും ഇതേ സമീപനമല്ല മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും പ്രേമചന്ദ്രന്‍ പ്രതികരിച്ചു. ഇത് പദവിക്ക് ചേര്‍ന്നതാണോയെന്ന് മുഖ്യമന്ത്രി ആലോചിക്കണമെന്നായിരുന്നു പ്രസ്താവനയോടുള്ള പ്രേമചന്ദ്രന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പരാമര്‍ശം പരാജയഭീതി കൊണ്ടാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.

Tags:    

Similar News