പൊന്മുണ്ടം കോണ്‍ഗ്രസ് ഇത്തവണ അന്‍വറിനൊപ്പമില്ല

മുന്‍ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന പൊന്മുണ്ടം കോണ്‍ഗ്രസ് ഇത്തവണ എല്‍.ഡി.എഫിനൊപ്പമില്ല

Update: 2019-04-07 15:09 GMT
Advertising

കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടത് പാളയത്തില്‍ സജീവമായിരുന്ന പൊന്മുണ്ടം കോണ്‍ഗ്രസ് ഇത്തവണ പി.വി അന്‍വറിനൊപ്പമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടെന്ന് നേതൃത്വം തീരുമാനിച്ചു. മനസാക്ഷി വോട്ട് രേഖപ്പെടുത്തണമെന്നാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കോണ്‍ഗ്രസിലെ പ്രശ്നങ്ങളും മുന്നണിയിലെ ലീഗിന്റെ അപ്രമാദിത്വവും ചൂണ്ടിക്കാട്ടിയാണ് പൊന്മുണ്ടം പഞ്ചായത്തിലെ ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്നണി വിട്ട് പൊന്മുണ്ടം കോണ്‍ഗ്രസ് രൂപീകരിച്ചത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ പൊന്മുണ്ടം കോണ്‍ഗ്രസ് മുസ്‍ലിം ലീഗ് കോട്ടയായ താനൂരില്‍ വി.അബ്ദുറഹ്മാന്‍ വിജയച്ചതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. എന്നാല്‍ സി.പി.എം പ്രാദേശിക നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായതോടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വേണ്ടി ഇത്തവണ പ്രചാരണത്തിന് ഇറങ്ങേണ്ടന്ന് തീരുമാനിച്ച നേതൃത്വം മനസാക്ഷി വോട്ട് ചെയ്യണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Full View

പതിനായിരത്തിനടുത്ത് വോട്ടുണ്ടെന്ന് അവകാശപ്പെടുന്ന പൊന്മുണ്ടം കോണ്‍ഗ്രസിന്‍റെ ഈ നിലപാട് കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിന് ആശ്വാസമാണ്. അതോടൊപ്പം തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലേക്ക് തിരിച്ച് പോകാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.

Tags:    

Similar News