പി.വി അന്‍വറിന്റെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങളെന്ന് ആരോപണം

പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതായി ആരോപണം.

Update: 2019-04-14 04:39 GMT
പി.വി അന്‍വറിന്റെ തടയണ പൊളിച്ചു നീക്കാന്‍ ഉത്തരവ്
Advertising

പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതായി ആരോപണം. സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ആരോപിച്ച് വിവരാവകാശ കൂട്ടായ്മ പ്രവര്‍ത്തകര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

വിവരാവകാശ പ്രവര്‍ത്തകരായ കെ.വി ഷാജി, മനോജ് കേദാരം എന്നിവരാണ് പൊന്നാനി ലോകസഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.വി അന്‍വറിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. പത്രികയോടൊപ്പമുളള സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തി എന്നാണ് ആക്ഷേപം. 2011ല്‍ ഏറനാട്ടിലും 2016ല്‍ നിലമ്പൂരിലും പി.വി അന്‍വര്‍ മത്സരിച്ചപ്പോള്‍ സമര്‍പ്പിച്ച രേഖകളും ഇപ്പോള്‍ സമര്‍പ്പിച്ചതും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

Full View

207 ഏക്കര്‍ ഭൂമി ഉടമസ്ഥതയിലുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ ഇത് 29 ഏക്കര്‍ 57 സെന്റ് ഭൂമിയാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഭൂമി വിറ്റതോ മറ്റോ രേഖപ്പെടുത്തിയില്ല എന്നും ആക്ഷേപമുണ്ട്. ആദായ നികുതി സംബന്ധിച്ച പൊരിത്തക്കേടുകളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

സത്യവാങ്മൂലത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് വിവരാവകാശ കൂട്ടായ്മ പ്രവര്‍ത്തകര്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

Tags:    

Similar News