ശ്രീധരന്‍ പിള്ളയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ആറ്റിങ്ങല്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയത്.

Update: 2019-04-14 08:45 GMT
Advertising

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. വര്‍ഗീയത വളര്‍ത്തി വോട്ട് തേടാനാണ് ബി.ജെ.പി ശ്രമമെന്നും യു.ഡി.എഫ് ആരോപിച്ചു. ഇന്നലെ ആറ്റിങ്ങലില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയത്.

Full View

പരാമര്‍ശത്തിനെതിരെ എല്‍.ഡി.എഫും യു.ഡി.എഫും രംഗത്തുവന്നു. പരാമര്‍ശം ചട്ടലംഘനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ശ്രീധരന്‍ പിള്ള മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ശ്രീധരന്‍ പിള്ളയുടെ നിലപാട് പുച്ഛിച്ച് തള്ളുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു. വര്‍ഗീയ പരാമര്‍ശത്തിനെതിരെ എല്‍.ഡി.എഫ്, തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News