എസ്.എൻ.സി ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ

മറ്റുകേസുകൾ നീണ്ടുപോയതിനാലാണ് ഇന്നലെ കേസ് പരിഗണിച്ചിരുന്നില്ല

Update: 2024-05-02 01:14 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: ലാവ്ലിൻ അഴിമതി കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ആറു വർഷമായി നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്‌ലിൻ ഹരജികൾ വാർത്ത സൃഷ്ടിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കേണ്ട പട്ടികയിൽ ഇന്നലെ ഉൾപ്പെടുത്തിയിരുന്നു എങ്കിലും വാദത്തിന് എത്തിയില്ല. അതുകൊണ്ടാണ് ഇന്നത്തേക്ക് മാറ്റിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സിബിഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ വീണ്ടും പ്രതികളാക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സിബിഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. അപ്പീൽ നൽകിയ സിബിഐയുടെ ആവശ്യപ്രകാരം കേസ് പലതവണ മാറ്റിവയ്ക്കുകയായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News