മാധ്യമം ഹെൽത്ത് കെയർ ഫണ്ടിലേക്ക് കുറ്റ്യാടി ഐഡിയൽ പബ്ലിക്​ സ്​കൂൾ വിദ്യാർഥികളുടെ സഹായ ഹസ്തം

ഹെഡ്​ ബോയി മുഹമ്മദ്​ റിഫാദിൽ നിന്ന് മാധ്യമം റീജിയണൽ മാനേജർ ടി.സി അബ്ദുൽ റഷീദ്​, ഹെൽത്ത് കെയർ കോഡിനേറ്റർ എം.എം. റഈസ്​ എന്നിവർ ചേർന്ന്​ തുക സ്വീകരിച്ചു

Update: 2026-02-04 10:28 GMT

കുറ്റ്യാടി: മാധ്യമം ഹെൽത്ത് കെയർ ഫണ്ടിലേക്ക്​ കുറ്റ്യാടി ഐഡിയൽ പബ്ലിക്​ സ്​കൂൾ വിദ്യാർഥികൾ സ്വരൂപിച്ചു നൽകിയത്​ ​ 4,36,367 രൂപ. കെജി സെക്​ഷനിലെ 12ഉം, സ്കൂൾ വിഭാഗത്തിലെ 27ഉം ക്ലാസുകളിലെ കുട്ടികൾ ചേർന്നാണ്​​ ഇത്രയും തുക നൽകിയത്. കഴിഞ്ഞ വർഷം 1,90,000 രൂപയും​ നൽകിയിരുന്നു. ഹെഡ്​ ബോയി മുഹമ്മദ്​ റിഫാദിൽ നിന്ന് മാധ്യമം റീജിയണൽ മാനേജർ ടി.സി അബ്ദുൽ റഷീദ്​, ഹെൽത്ത് കെയർ കോഡിനേറ്റർ എം.എം. റഈസ്​ എന്നിവർ ചേർന്ന്​ തുക സ്വീകരിച്ചു. മീഡിയ വൺ ന്യൂ മീഡിയ ഹെഡ് നിഷാദ്​ റാവുത്തർ മുഖ്യാതിഥിയായിരുന്നു.

പ്രിൻസിപ്പിൽ കെ.എം.സാദിഖ്​, ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്റ്​ ഫൈസൽ പൈങ്ങോട്ടായി,സ്​കൂൾ മാനേജിങ്​ കമ്മിറ്റി പ്രസിഡന്റ്​ കെ.പി.നൂറുദ്ദീൻ,മാനേജർ കെ.ഖാസിം, പി.ടി.എ പ്രസിഡന്റ്​ പി.പി.റഷീദ്​ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News