ബിജെപി അവസാനഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി; ചിറയിന്‍കീഴില്‍ വി.എസ് അനൂപ്, ചടയമംഗലത്ത് അരുണ്‍രാജ്
അരുവിക്കര, നെയ്യാറ്റിന്‍കര മണ്ഡലങ്ങള്‍ ബിജെപി ഏറ്റെടുത്തു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാനഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി ബിജെപി. 11 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന വി.എസ് അനൂപും ചടയമംഗലത്ത് കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്ന അരുണ്‍രാജും സ്ഥാനാര്‍ഥികളാണ്. കാമരാജ് കോണ്‍ഗ്രസ് മത്സരിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അരുവിക്കര, നെയ്യാറ്റിന്‍കര എന്നീ മണ്ഡലങ്ങള്‍ ബിജെപി ഏറ്റെടുത്തു.
സ്ഥാനാര്‍ഥികള്‍
1. പീരുമേട് -വി. രതീഷ്
2. പുതുപ്പള്ളി -രവീന്ദ്രനാഥ് വാകത്താനം
3. മാവേലിക്കര -അജിമോന്‍
4. അടൂര്‍ -പന്തളം പ്രതാപന്‍
5. ചവറ -കെ.ആര്‍ രാജേഷ്
6. ചടയമംഗലം -ആര്‍.എസ് അരുണ്‍രാജ്
7. ചിറയിന്‍കീഴ് - ബി.എസ് അനൂപ്
8. തിരുവനന്തപുരം -കരമന ജയന്‍
9. അരുവിക്കര - വിവേക് ഗോപന്‍
10. കോവളം - ടി.എന്‍ സുരേഷ്
11. നെയ്യാറ്റിന്‍കര - എസ്. രാജശേഖരന്‍ നായര്‍