രോഗികളുടെ മരണം; തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്

പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് നീക്കി

Update: 2026-03-21 10:41 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തതിന് പിന്നാലെ വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ആശുപത്രിക്കുള്ളിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് നീക്കി.

സൂപ്രണ്ട് ചര്‍ച്ചക്ക് വിളിച്ചെങ്കിലും സമരം നടക്കുന്ന സ്ഥലത്തേക്ക് സൂപ്രണ്ട് എത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഒരു മണിക്കൂറോളം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പിന്നാലെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Advertising
Advertising

മാര്‍ച്ച് 17 നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടര്‍ന്ന് ഐസിയുവില്‍ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റിയിരുന്നു. ഇതിന് ശേഷം വെന്റിലേറ്ററിലെ അഞ്ച് രോഗികള്‍ മരിച്ചിരുന്നു. ഇതിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. രണ്ട് രോഗികളുടെ ബന്ധുക്കളും പരാതിയുമായി എത്തിയിരുന്നു. 

Full View


Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News