പാഴ്‌സലായി എത്തിയ കഞ്ചാവ് പിടികൂടി; രണ്ടു പേർ പിടിയിൽ

ഏഴ് പൊതികളിലായാണ് കഞ്ചാവ് എത്തിയത്

Update: 2026-02-04 12:05 GMT

പാലക്കാട്: കൊല്ലങ്കോട് പോസ്റ്റ് ഓഫീസിൽ പാർസലായി എത്തിയ കഞ്ചാവ് എക്‌സൈസ് പിടികൂടി. മേഘാലയയിൽ നിന്നാണ് കൊല്ലങ്കോട് സ്വദേശിക്ക് കഞ്ചാവ് പാർസലായി എത്തിയത്. സംശയം തോന്നിയ പോസ്റ്റ് ഓഫിസിലെ ജീവനക്കാർ എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. എക്‌സൈസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് കസ്റ്റഡിയിൽ എടുത്തു.

ഏഴ് പൊതികളായാണ് കഞ്ചാവ് പാർസലായി അയച്ചിരുന്നത്. മേഘാലയിലുള്ള വിലാസത്തിൽ നിന്നാണ് കഞ്ചാവ് അയച്ചിരിക്കുന്നത്. സംഭവത്തിൽ രണ്ടു പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല.

Advertising
Advertising

എത്തിയ പൊതികൾ അമർത്തി നോക്കിയപ്പോൾ പൊടിഞ്ഞ് പോയപ്പോഴാണ് പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് സംശയം തോന്നിയത്. ഇവർ എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. എക്‌സൈസ് എത്തി പൊതികൾ തുറന്ന് നോക്കിയപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്. പാർസലായി ഇത്ര അധികം കഞ്ചാവ് പാലക്കാട് എത്തുന്നത് ആദ്യമാണ്.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News