‘ഇസ്‍ലാമാണെങ്കില്‍ ചില അടയാളങ്ങളുണ്ടല്ലോ, ഡ്രസ് മാറ്റി നോക്കിയാല്‍ അറിയാം’ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ശ്രീധരന്‍ പിളള

കൊല്ലപ്പെട്ടവര്‍ ഹിന്ദുവാണോ മുസ്ലിമാണോ എന്ന് നോക്കാന്‍ പട്ടാളക്കാര്‍ക്ക് കഴിയുമോയെന്നും ശ്രീധരന്‍പിള്ള ആറ്റിങ്ങലില്‍ ചോദിച്ചു.

Update: 2019-04-14 06:14 GMT
Advertising

ബാലാകോട്ട് മിന്നലാക്രമണത്തില്‍ സംശയമുന്നയിച്ച പ്രതിപക്ഷ നേതാക്കളെ പരാമര്‍ശിക്കുന്നതിനിടെ ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വര്‍ഗീയ പരാമര്‍ശം. മരിച്ച ജവാന്‍മാരെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം. കൊല്ലപ്പെട്ടവര്‍ ഹിന്ദുവാണോ മുസ്ലിമാണോ എന്ന് നോക്കാന്‍ പട്ടാളക്കാര്‍ക്ക് കഴിയുമോയെന്നായിരുന്നു ശ്രീധരന്‍പിള്ള ചോദിച്ചത്. ഇസ്‍ലാമാണെങ്കില്‍ ചില അടയാളങ്ങളുണ്ടല്ലോ എന്നും ഡ്രസ് മാറ്റി നോക്കിയാല്‍ അറിയാമെന്നും ശ്രീധരന്‍ പിളള പറഞ്ഞു.

Full View

അതേസമയം ശ്രീധരന്‍പിള്ളയുടെ വര്‍ഗീയ പരാമര്‍ശത്തെ വിമര്‍ശിച്ച് കൊണ്ട് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. വർഗീയ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവരുടെ സർട്ടിഫിക്കറ്റ് ഒന്നും ലീഗിന്
ആവശ്യമില്ല. മതേതര കാര്യത്തിൽ ഉറച്ച നിലപാടുള്ള പാർട്ടിയാണ്
ലീഗ. ഞങ്ങളുടെ ചരിത്രം തുറന്ന പുസ്തകമാണ്. കേരളത്തിലെ ബി.ജെ.പിക്കാർ ഉത്തരേന്ത്യയിൽ ഉപയോഗിക്കുന്ന തന്ത്രം ഇവിടെ പ്രയോഗിച്ചാൽ ഇപ്പോൾ അവർക്ക് ലഭിക്കുന്ന പിന്തുണ കൂടി പോകും. സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന തന്ത്രം അവർ കേരളത്തിലും കൊണ്ടുവരാൻ നോക്കുകയാണ്. എന്നാൽ കേരളത്തിലെ ജനത ബുദ്ധിയുള്ളവരാണ്. അവരുടെ വർഗീയ പ്രചാരണങ്ങൾ ഏശാൻ പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Similar News