മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ശരണം വിളി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

മൈക്കിന്‍റെ ദൂരപരിധി ലംഘിച്ചെന്ന് കാണിച്ചാണ് പരാതി. ഐ.ബി സതീഷ് എം.എല്‍.എയാണ് പരാതി നല്‍കിയത്.

Update: 2019-04-16 15:59 GMT
Advertising

തിരുവനന്തപുരം കാട്ടാക്കടയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ശരണം വിളിച്ച സംഭവത്തില്‍ എല്‍.ഡി.എഫ് ഡി.ജി.പിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. മൈക്കിന്‍റെ ദൂര പരിധി ലംഘിച്ചെന്നും സംഭവത്തില്‍ ഗൂഡാലോചന ഉണ്ടെന്നുമാണ് പരാതി.

എ സമ്പത്തിന്‍റെ പ്രചാരണാര്‍ത്ഥം തിരുവനന്തപുരം കാട്ടാക്കടയില്‍ മുഖ്യമന്ത്രി സംസാരിച്ചപ്പോഴാണ് സമീപത്തെ മുടിപ്പുര ഭദ്രകാളീ ക്ഷേത്രത്തില്‍ ശരണം വിളി റക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം എല്‍.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഇത് നിര്‍ത്തിച്ചിരുന്നു.

നടപടി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് എല്‍.ഡി.എഫ് പരാതിയുമായി രംഗത്തെത്തിയത്. മൈക്കിന്‍റെ ദൂര പരിധി മനപ്പൂര്‍വം ലംഘിച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമം നടന്നുവെന്നാണ് പരാതി. എല്‍.ഡി.എഫ് ഡി.ജി.പിക്കും തെരഞ്ഞെടുപ്പ കമ്മീഷനും പരാതി നല്‍കി. മുഖ്യമന്ത്രി സംസാരിക്കാനെത്തിയപ്പോള്‍ മാത്രമാണ് ശരണം വിളി ഇട്ടത്. ആര്‍.എസ്.എസിന്റെ ഇടപെടലാണ് സംഭവത്തിന് പിന്നിലെന്നാണ് സി.പി.എം ആരോപിക്കുന്നത്.

Full View
Tags:    

Similar News