കണ്ണൂരിൽ ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു

പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്

Update: 2024-05-07 06:31 GMT
Editor : Shaheer | By : Web Desk
Advertising

കണ്ണൂർ: പടിയൂരിൽ ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു. ചാളാംവയൽ കോളനിയിയിലെ രാജീവൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സജീവൻ മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. വീട്ടിൽ മത്സ്യം മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന സഹോദരനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഉടൻ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Summary: Elder brother stabbed to death by younger brother in Padiyoor, Kannur

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News