തിരുവനന്തപുരം അമ്പലമുക്കിൽ കുടിവെള്ള പൈപ്പ് പൊട്ടി; ജലവിതരണം മുടങ്ങും

നാലഞ്ചിറ, മുട്ടട, കേശവദാസപുരം, പട്ടം എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം പൂർണമായും മുടങ്ങും

Update: 2026-03-14 15:37 GMT

തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കിൽ അരുവിക്കരയിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി. 900 mm വ്യാസമുള്ള വലിയ പൈപ്പാണ് തകരാറിലായത്. ഇതേത്തുടർന്ന് റോഡിൽ വലിയ രീതിയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് ഈ ഭാഗത്തേക്കുള്ള വാൽവ് അധികൃതർ അടിയന്തരമായി അടച്ചു. പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്.

പൈപ്പ് തകരാറിലായതോടെ നഗരത്തിലെ പ്രധാന മേഖലകളായ നാലഞ്ചിറ, മുട്ടട, കേശവദാസപുരം, പട്ടം എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം പൂർണമായും മുടങ്ങും. പൈപ്പിന്റെ വലിപ്പക്കൂടുതൽ കാരണം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ സമയം എടുക്കുമെന്നാണ് സൂചന.

കുറഞ്ഞത് ഒരു ദിവസത്തേക്ക് ഈ പ്രദേശങ്ങളിൽ ജലക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അതിനാൽ പൊതുജനങ്ങൾ ജലം കരുതിവെക്കണമെന്നും അനാവശ്യമായി ദുരുപയോഗം ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു. അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർത്ത് എത്രയും വേഗം ജലവിതരണം പുനഃസ്ഥാപിക്കാനാണ് ശ്രമം നടക്കുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News