എം.ആർ അജിത് കുമാറിനെ ബെവ്കോ സിഎംഡിയായി നിയമിച്ചു

നിലവിൽ ബെവ്കോ സിഎംഡിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് ഐജിയായി നിയമിച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്കാണ് അജിത് കുമാറിന്റെ ഈ പുതിയ നിയമനം

Update: 2026-03-14 12:57 GMT

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും ഇന്നലെ നീക്കം ചെയ്ത എഡിജിപി എം.ആർ. അജിത് കുമാറിനെ ബിവറേജസ് കോർപറേഷൻ സിഎംഡിയായി സർക്കാർ നിയമിച്ചു. നിലവിൽ ബെവ്കോ സിഎംഡിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ ട്രാഫിക് ഐജിയായി നിയമിച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്കാണ് അജിത് കുമാറിന്റെ ഈ പുതിയ നിയമനം.

ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം നിയമിക്കേണ്ട കേഡർ തസ്തികകളിൽ ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ പാടില്ലെന്ന കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (സിഎടി) ഉത്തരവിനെത്തുടർന്നാണ് അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റേണ്ടി വന്നത്. ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലായിരുന്നു ട്രൈബ്യൂണലിന്റെ ഈ സുപ്രധാന വിധി.

കഴിഞ്ഞ വർഷം ജൂലൈയിൽ ശബരിമല ട്രാക്ടർ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്ന് ബറ്റാലിയൻ എഡിജിപി സ്ഥാനത്തുനിന്നും മാറ്റിയാണ് അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചിരുന്നത്. എന്നാൽ ട്രൈബ്യൂണൽ ഉത്തരവ് വന്നതോടെ ഐപിഎസ് ഉദ്യോഗസ്ഥനായ അദേഹത്തെ ആ സ്ഥാനത്ത് തുടരാൻ അനുവദിക്കാത്ത സാഹചര്യത്തിലാണ് ബെവ്കോയുടെ അമരത്തേക്ക് മാറ്റിയിരിക്കുന്നത്

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News