സിപിഎം പ്രതിരോധത്തിനിടെ വോട്ടുറപ്പിക്കാന്‍ രണ്ടുംകല്‍പ്പിച്ച് ജി.സുധാകരന്‍; കെ.സി വേണുഗോപാല്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും

സ്വാധീന മേഖലകളില്‍ വോട്ട് തേടാനാണ് സുധാകരന്‍റെ ആദ്യഘട്ടനീക്കം

Update: 2026-03-15 02:24 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി.സുധാകരന്റെ നീക്കം ഇനി വോട്ട് ഉറപ്പിക്കൽ. കടുത്ത വെല്ലുവിളി ഉയർത്തി പാർട്ടി എതിർഭാഗത്ത് നിൽക്കുന്നത് സുധാകരന് പ്രതിസന്ധിയാകുമെങ്കിലും സ്വാധീനമുള്ള മേഖലകളിൽ വോട്ടുകൾ ഉറപ്പിക്കുകയാണ് ലക്ഷ്യം.

ജി.സുധാകരനെതിരെ പാർട്ടി വലിയ വെല്ലുവിളി ഉയർത്തിയാണ് എതിർഭാഗത്ത് നിൽക്കുന്നത്. അരിവാൾ ചുറ്റിക നക്ഷത്രത്തിന്റെ അടയാളത്തിൽ ജി.സുധാകരൻ അമ്പലപ്പുഴയിൽ മത്സരിച്ചതിനാലാണ് വിജയിച്ചത്. ഇനി ഏത് ചിഹ്നത്തിൽ വന്നാലും വിജയിക്കില്ലെന്ന് ആ.നാസർ പറഞ്ഞത്  ജി. സുധാകരനുള്ള മുന്നറിയിപ്പ് എന്നതിൽ ഉപരി പാർട്ടി പ്രവർത്തകർക്കുള്ള ഒരു നിർദ്ദേശം കൂടിയാണ്. അതുകൊണ്ടുതന്നെ സ്വാധീനമുള്ള മേഖലകളിലെ വോട്ടുകൾ ഉറപ്പിക്കാൻ ആയിരിക്കും അദ്ദേഹത്തിന്റെ അടുത്തനീക്കം.

Advertising
Advertising

ഒരു പാർട്ടിയുടെയും പിന്തുണ സ്വീകരിക്കുന്നില്ല എന്ന് പറഞ്ഞ ജി.സുധാകരന് കോൺഗ്രസ് പിന്തുണ നൽകും. ഇന്ന് ജില്ലയിലുള്ള എംപി കെ.സി വേണുഗോപാൽ ജി.സുധാകരനുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. അതേസമയം, പിണറായി വിജയന് മൂന്നാമതും മുഖ്യമന്ത്രിയായി വരുന്നതിൽ നല്ലതാണ് എന്ന് പറഞ്ഞ ജി. സുധാകരന്റെ നിലപാടും  യുഡിഎഫ് പിന്തുണ നൽകുന്നതിന് വിയോജിപ്പുമുള്ള നേതാക്കളെയും ഉൾപ്പെടെ കേട്ട ശേഷം ആയിരിക്കും കോൺഗ്രസിന്റെ നീക്കം.

സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം സജീവമാക്കാൻ തന്നെയാണ് ജി.സുധാകരൻ ക്യാമ്പിന്റെ തീരുമാനം. അമ്പലപ്പുഴ പുന്നപ്രയിൽ നടന്ന സിപിഎം റാലിയിൽ അദ്ദേഹത്തിന്റെ ആഞ്ഞടിച്ച എച്ച്.സലാമിനും ആർ.നാസറിനും വരും ദിവസങ്ങളിൽ സുധാകരന്റെ മറുപടി ഉണ്ടാകും.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News