ഇടതുപക്ഷത്തിനെതിരെ നിലപാട് എടുക്കുമ്പോള്‍ ജമാഅത്തെ ഇസ്‍ലാമിയെ ഭീകരവാദ സംഘടനയായി ആക്ഷേപിക്കുന്നതില്‍ മൗനം പാലിക്കാനാവില്ലെന്ന് നേതാക്കള്‍‌

ഫാഷിസം-മാര്‍ക്സിസം-ജമാഅത്തെ ഇസ്‍ലാമി എന്ന തലക്കെട്ടില്‍ കോഴിക്കോട് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് ജമാഅത്തെ ഇസ്‍ലാമി നേതാക്കളുടെ പ്രതികരണം.

Update: 2019-05-05 03:04 GMT
Advertising

ഇടതുപക്ഷത്തിനെതിരെ നിലപാട് എടുക്കുമ്പോള്‍ ജമാഅത്തെ ഇസ്‍ലാമിയെ ഭീകരവാദ സംഘടനയായി ആക്ഷേപിക്കുന്നതില്‍ മൗനം പാലിക്കാനാവില്ലെന്ന് നേതാക്കള്‍. ഫാഷിസം-മാര്‍ക്സിസം-ജമാഅത്തെ ഇസ്‍ലാമി എന്ന തലക്കെട്ടില്‍ കോഴിക്കോട് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് ജമാഅത്തെ ഇസ്‍ലാമി നേതാക്കളുടെ പ്രതികരണം.

വോട്ട് രാഷ്ട്രീയത്തിന്‍റെ പേരില്‍ നിലപാട് എടുക്കാന്‍ എല്ലാ സംഘടനകള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് പൊതുസമ്മേളനത്തില്‍ സംസാരിച്ച ഡോ. ആര്‍ യൂസുഫ് അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തിന് അനുകൂലമല്ലാതെ നിലപാട് എടുക്കുമ്പോള്‍ ജമാഅത്തെ ഇസ്‍ലാമി ഭീകരവാദ സംഘടനയാണെന്ന് ആക്ഷേപിക്കുന്നു, ന്യൂനപക്ഷ വര്‍ഗീതയെ കുറിച്ച് പറയുമ്പോള്‍ എന്നും ജമാഅത്തെ ഇസ്‍ലാമിയെ സി.പി.എം കുറ്റപ്പെടുത്താറുണ്ടെന്നും ആര്‍.യൂസുഫ് പറഞ്ഞു.

മെയ് ദിനത്തില്‍ വര്‍ഗീയത ആര്‍.എസ്.എസ് മുതല്‍ ജമാഅത്തെ ഇസ്‍ലാമി വരെ എന്ന തലക്കെട്ടില്‍ മുതലക്കുളം മൈതാനിയില്‍ എളമരം കരീം നടത്തിയ പ്രസംഗത്തിന് മറുപടിയായി ജമാഅത്തെ ഇസ്‍ലാമി കോഴിക്കോട് സിറ്റി ഘടകം സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് നേതാക്കളുടെ പ്രതികരണം.

Full View
Tags:    

Similar News