ഇത്തവണ തൃശൂർ പൂരത്തിന് ആരോഗ്യമുള്ള ഗജവീരന്മാര്‍ മാത്രം

പൂരത്തിൽ പങ്കെടുപ്പിക്കുന്ന ആനകളുടെ ശാരീരിക ക്ഷമത മൃഗസംരക്ഷണ വകുപ്പ് ഇന്നലെ പരിശോധിച്ചു.

Update: 2019-05-13 02:28 GMT
Advertising

പൂർണ ആരോഗ്യവാൻമാരായ ഗജവീരൻമാർ മാത്രമാണ് ഇത്തവണ തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നത്. പൂരത്തിൽ പങ്കെടുപ്പിക്കുന്ന ആനകളുടെ ശാരീരിക ക്ഷമത മൃഗസംരക്ഷണ വകുപ്പ് ഇന്നലെ പരിശോധിച്ചു. തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളിൽ നിന്നായി 110 ആനകൾ പൂരത്തിൽ പങ്കെടുക്കും.

Full View

അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കാൻ പൂർണ്ണ ആരോഗ്യവാന്മാരായ ആനകളെ മാത്രമാണ് പൂരത്തിൽ പങ്കെടുപ്പിക്കുന്നത്. ഇന്നലെ രാത്രി ഏറെ വൈകിയാണ് മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും ആനകളുടെ പരിശോധന പൂർത്തിയാക്കിയത്. ആനകളുടെ പൂർവ്വ ചരിത്രവും നിലവിലെ ശാരീരിക ക്ഷമതയും കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആനകളെ പരിശോധിച്ചതിനോടൊപ്പം പാപ്പാൻമാരുടെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags:    

Similar News