വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം പരീക്ഷാ കണ്‍ട്രോളര്‍ അന്വേഷിക്കും

കത്തിക്കുത്ത് കേസില്‍ ഒന്നാം പ്രതി ശിവ രഞ്ജിത്തിന്റെ പക്കല്‍ ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയതില്‍ യൂണിവേഴ്‌സിറ്റി കോളജിന് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Update: 2019-07-15 15:58 GMT
Advertising

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ പ്രതിയായ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ പരീക്ഷാ കണ്‍ട്രോളറെ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അന്വേഷണത്തിന് ചുമതലപ്പെടുത്തി. അക്രമത്തില്‍ പങ്കുള്ള 7 വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോളേജിലെ പരീക്ഷ ചുമതലയുള്ള അധ്യാപകനെ മാറ്റി.

ये भी पà¥�ें- യൂണി. കോളജ് സംഘര്‍ഷം; പ്രതികളെത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ये भी पà¥�ें- യൂണി. കോളജ് അക്രമത്തിലെ പ്രതികള്‍ ക്രമക്കേട് നടത്തിയോ എന്ന് പി.എസ്.സി പരിശോധിക്കും

ഉത്തരക്കടലാസുകള്‍ സൂക്ഷിക്കേണ്ടത് അതത് പരീക്ഷാ കേന്ദ്രങ്ങളാണ്. കത്തിക്കുത്ത് കേസില്‍ ഒന്നാം പ്രതി ശിവ രഞ്ജിത്തിന്റെ പക്കല്‍ ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയതില്‍ യൂണിവേഴ്‌സിറ്റി കോളജിന് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പിടിച്ചെടുത്ത സീല്‍ പ്രതി വ്യാജമായി നിര്‍മിച്ചതാകാമെന്ന് വി.സി പറഞ്ഞു. സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോളജീറ്റ് എഡ്യുക്കേഷന്‍ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.

Full View

അഖിലിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലുള്‍പ്പെട്ട മുഖ്യ പ്രതികളായ ശിവ രഞ്ജിത്, നസീം, ആരോമല്‍, അദ്വൈത്, അമര്‍, ആദില്‍, ഇബ്രാഹിം എന്നീ വിദ്യാര്‍ഥികളെ അനിശ്ചിത കാലത്തേക്കാണ് കോളജ് സ്റ്റാഫ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തിന് ശേഷം അവശ്യമെങ്കില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കെതിരില്‍ അച്ചടക്ക നടപടിയുണ്ടായേക്കും. അതേസമയം കോളജില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ഓഫീസ് അധ്യാപകരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. ഓഫീസിലെ സാധനങ്ങള്‍ക്കൊപ്പം ഉത്തരകടലാസുകളും കണ്ടെത്തി. യൂണിയന്‍ ഓഫീസ് ക്ലാസ്സ് മുറിയാക്കി മാറ്റാനാണ് തീരുമാനം.

Tags:    

Similar News