കോഴിക്കോട് തൊണ്ടയാട് ബസ് മറിഞ്ഞു; 24 പേര്‍ക്ക് പരിക്ക്

ഡ്രൈവറുടേയും ഒരു വിദ്യാര്‍ഥിയുടേയും പരിക്ക് ഗുരുതരമാണ്. 

Update: 2019-07-26 05:54 GMT
Advertising

കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനില്‍ ബസ് തലകീഴായി മറിഞ്ഞു. അമിത വേഗതയിലെത്തിയ ബസ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. 24 പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ആര്‍.ടി.ഒ റദ്ദാക്കി. മുക്കത്ത് നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന എലന്ത്ര ബസാണ് അപകടത്തില്‍പ്പെട്ടത്.

Full View

രാവിലെ 10.30 യോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബസ്സ് സിഗ്നല്‍ തീരുന്നതിന് മുന്‍പ് ജംഗ്ഷന്‍ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ടയറിന്റെ തേയ്മാനം അപകടത്തിന് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതേ തുടര്‍ന്ന് രണ്ട് കുട്ടികളടക്കം 24 പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Tags:    

Similar News