പ്രളയബാധിതര്‍ക്ക് അവശ്യവസ്തുക്കള്‍ സൗജന്യമായി നല്‍കുന്ന സൂപ്പര്‍ മാര്‍ക്കറ്റ്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമാണ് സൂപ്പര്‍ മാര്‍ക്കറ്റിലുള്ളത്.

Update: 2019-08-18 02:30 GMT
Advertising

പ്രളയബാധിതര്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ സൗജന്യമായി നല്‍കുന്ന ഒരു സൂപ്പര്‍ മാര്‍ക്കറ്റ്. ജമാഅത്തെ ഇസ്‌ലാമിയുടെ ജന സേവനവിഭാഗമായ പീപ്പിള്‍സ് ഫൗണ്ടേഷനാണ് ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന പദ്ധതിക്ക് പിന്നില്‍. പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവര്‍ക്ക് ആവശ്യങ്ങള്‍ ഏറെയാണ്. ആവശ്യമുള്ളവ ഇവര്‍ക്ക് സ്വയം തെരഞ്ഞെടുക്കാം. തീര്‍ത്തും സൗജന്യമായി.

Full View

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമാണ് സൂപ്പര്‍ മാര്‍ക്കറ്റിലുള്ളത്. ദുരിതമേഖലകളില്‍ സര്‍വേ നടത്തി അര്‍ഹരായവര്‍ക്ക് ടോക്കണ്‍ നല്‍കിയാണ് വിതരണം. കഴിഞ്ഞ പ്രളയകാലത്തും ഇതേ മാതൃകയില്‍ ചെറുതും വലുതുമായ ബസാറുകള്‍ പീപ്പിള്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. പോത്തുകല്‍ ബസ്റ്റാന്‍ഡിന് എതിര്‍വശത്താണ് പീപ്പിള്‍സ് ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റ്‌

Tags:    

Similar News