പത്തനംതിട്ടയിലെ ഗര്‍ഭിണിയായ 16കാരി ഒരു വര്‍ഷമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തല്‍

ഒരാഴ്ച മുന്‍പാണ് ഞെട്ടിക്കുന്ന വിവരം പൊലീസിനു മുന്‍പിൽ എത്തിയത്

Update: 2024-04-29 01:39 GMT
Editor : Jaisy Thomas | By : Web Desk

പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയില്‍ ഗര്‍ഭിണിയായ 16കാരി, ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തല്‍. പിടിയിലായ രണ്ടാനച്ഛന്‍ റിമാന്‍ഡിലാണ്. ഒരാഴ്ച മുന്‍പാണ് ഞെട്ടിക്കുന്ന വിവരം പൊലീസിനു മുന്‍പിൽ എത്തിയത്.

അമ്മയുടെ മൂന്നാമത്തെ ബന്ധത്തിലെ ഭര്‍ത്താവായ 55 കാരനാണ് 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇരുവരും മാത്രം വീട്ടിലുളളപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ആശാപ്രവര്‍ത്തക ഒരാഴ്ച മുന്‍പ് വീട്ടിലെത്തി. ഈ സമയം 16 കാരി മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ വയറിന്‍റെ തടിപ്പ് കണ്ട് ആശാപ്രവര്‍ത്തകയ്ക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ്, പെണ്‍കുട്ടി 5 മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.

Advertising
Advertising

ആശാപ്രവര്‍ത്തക വിവരമറിയിച്ചതിനെ തുടർന്ന് ഇലവുംതിട്ട പൊലീസ് 16കാരിയുടെ വിശദമൊഴി രേഖപ്പെടുത്തുകയും രണ്ടാനച്ഛനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പിടിയിലായ 55കാരന്‍ വിവാഹിതനാണ്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന്, ഭാര്യയും മക്കളുമായി അകന്നാണ് കഴിയുന്നത്. ഒന്നര വര്‍ഷം മുന്‍പാണ്, ഇയാള്‍ പെണ്‍കുട്ടിയേയും മാതാവിനെയും ഒപ്പം കൂട്ടുന്നത്. അതേസമയം വിവരം മാതാവിന് അറിവുണ്ടായിരുന്നു എന്നതിലടക്കം വിശദമായ അന്വേഷണം നടക്കുകയാണ്. 16കാരിയെ അടൂരിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News