ഐഎഫ്എഫ്കെയിൽ സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി അപലപനീയം-ഡിവൈഎഫ്‌ഐ

ഫലസ്തീൻ പ്രമേയമാക്കിയുള്ള ചിത്രങ്ങൾക്കും കേന്ദ്ര സർക്കാർ നിലപാടുകളെ വിമർശിക്കുന്ന ചിത്രങ്ങൾക്കുമാണ് സെൻസർ ബോർഡ് എക്‌സംപ്ഷൻ സർട്ടിഫിക്കറ്റ് നൽകാതെ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചത്

Update: 2025-12-15 17:30 GMT

തിരുവനന്തപുരം: ഐഎഫ്എഫ്കെയിൽ സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ. ഫലസ്തീൻ പ്രമേയമാക്കിയുള്ള ചിത്രങ്ങൾക്കും കേന്ദ്ര സർക്കാർ നിലപാടുകളെ വിമർശിക്കുന്ന ചിത്രങ്ങൾക്കുമാണ് സെൻസർ ബോർഡ് എക്‌സംപ്ഷൻ സർട്ടിഫിക്കറ്റ് നൽകാതെ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചത്. ഇത് ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.

സംഘപരിവാർ രാഷ്ട്രീയത്തെയും നിലപാടിനെയും അംഗീകരിക്കാത്ത സിനിമകളെ രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്നും അകറ്റിനിർത്തുവാനുള്ള കേന്ദ്രസർക്കാറിന്റെ ശ്രമം പുരോഗമനാശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന കലകൾക്കും കലാകാരന്മാർക്കും എതിരെ കാലാകാലങ്ങളായി സംഘപരിവാർ തുടരുന്ന വേട്ടയുടെ തുടർച്ചയാണ്.എല്ലാകാലത്തും ഫലസ്തീനോട് ഐക്യപ്പെടുന്ന ജനതയെ അവഹേളിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്. സെൻസർ ബോർഡിന്റെ ജനാധിപത്യവിരുദ്ധമായ ഈ സമീപനത്തിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തി.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News