വ്യവസായി സി.ജെ റോയ്‌യുടെ ആത്മഹത്യ; ഇൻകം ടാക്സ് റെയ്ഡ് ചട്ടങ്ങൾ പാലിക്കാതെയെന്ന് ആരോപണം

ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായതായി കുടുംബവും കോൺഫിഡന്റ് ഗ്രൂപ്പും ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരനും ആരോപിച്ചു

Update: 2026-01-31 06:19 GMT

ബംഗളുരു: വ്യവസായി സി.ജെ റോയ്‌യുടെ ആത്മഹത്യയിലേക്ക് നയിച്ച ഇൻകം ടാക്സ് റെയ്ഡ് ചട്ടങ്ങൾ പാലിക്കാതെയെന്ന് ആരോപണം. തോക്ക് ലൈസൻസ് പരിശോധനയും ആയുധം മാറ്റുന്നതും അടക്കമുള്ള നിയമങ്ങൾ പാലിച്ചില്ല. ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായതായി കുടുംബവും കോൺഫിഡന്റ് ഗ്രൂപ്പും ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരനും ആരോപിച്ചു. ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.

അതേസമയം, സി.ജെ റോയ്‌യുടെ മരണത്തിൽ അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി. റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപുലമായ പരിശോധന വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. റോയ്‌യുടെ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബത്തിന് പാസ്വേഡ് അറിയില്ലെങ്കിൽ ഫോൺ ഫൊറൻസിക് പരിശോധനക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം.

Advertising
Advertising

കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി.ജെ ജോസഫാണ് കർണാടക സർക്കാരിന് പരാതി നൽകിയത്. റോയ് ഓഫീസിൽ എത്തിയത് തനിക്കൊപ്പമാണെന്നും ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോകുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. റോയ്‌യുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. നെഞ്ചിന്റെ താഴ്ഭാഗത്ത് നിന്നും വെടിയുണ്ട കണ്ടെത്തി. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. നാളെ രാവിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരം സംസ്കരിക്കും. വിദേശത്തുള്ള ബന്ധുക്കൾ എത്താൻ വൈകുന്നതിലാണ് സംസ്കാരത്തിൽ മാറ്റം.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News