ഓണവിപണിയെ പ്രളയം ബാധിച്ചു; തെരുവ് കച്ചവടം കുറഞ്ഞു

ഓണക്കാലമായെങ്കിലും മുന്‍വര്‍ഷങ്ങളിലേതു പോലെ സജീവമാകാതെ വസ്ത്ര വിപണി 

Update: 2019-09-08 02:38 GMT
Advertising

ഓണക്കാലമായെങ്കിലും മുന്‍വര്‍ഷങ്ങളിലേതു പോലെ സജീവമാകാതെ വസ്ത്ര വിപണി. കോഴിക്കോട്ടെ കടകളില്‍ തിരക്കനുഭവപ്പെടുന്നു ണ്ടെങ്കിലും തെരുവു കച്ചവടക്കാരെ തേടിയെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞു. പ്രളയം ഓണവിപണിയേയും ബാധിച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

Full View

മിഠായിതെരുവ് സജീവമാണ്. പക്ഷേ പഴയ ഓണക്കാലത്തിന്‍റെ തിരക്കില്ല. പെരുന്നാള്‍ വിപണിയെ പ്രളയം കവര്‍ന്നിരുന്നു. ഓണക്കാലത്തെ കച്ചവടം പ്രതീക്ഷിച്ച് വിവിധ തരത്തിലുള്ള വസ്ത്രങ്ങള്‍ കൊണ്ട് കടകള്‍ നിറച്ചിട്ടുണ്ട്. വിലയിലും വലിയ വര്‍ധനവില്ല. മറു നാട്ടില്‍ നിന്നു പോലും തെരുവ് കച്ചവടക്കാര്‍ ഇക്കുറിയും എത്തിയിട്ടുണ്ട്. പക്ഷേ കച്ചവടം പേരിനു മാത്രം.

Tags:    

Similar News