ജോസ് ടോം ഇനി ‘ന്യൂജന്‍’‍... ലൈക്ക് വാങ്ങിക്കൂട്ടാന്‍ എഫ്.ബിയില്‍ കയറിയത് ഇങ്ങനെ...

ജോസ് ടോം പുലിക്കുന്നേല്‍ എന്ന പേരിലാണ് ഫേസ്ബുക്ക് പേജ്. അഡ്വ. ജോസ് ടോമെന്ന പേരില്‍ മറ്റൊരു അക്കൌണ്ടും. 

Update: 2019-09-14 13:21 GMT
Advertising

ജീവിതത്തില്‍ ഇന്ന് വരെ ഫേസ്ബുക്ക് ഉപയോഗിക്കാത്ത ജോസ് ടോമിനെ പാലാ ഉപതെരഞ്ഞെടുപ്പ്, എഫ്.ബിയില്‍ കയറ്റി. പേജും തുടങ്ങി. വോട്ടര്‍മ്മാരെ കാണുന്നതും, വോട്ട് തേടിയുള്ള അഭ്യര്‍ഥനകളുമെല്ലാം അപ്പപ്പോള്‍ ഇട്ട് ലൈക്ക് വാങ്ങുകയാണ് സ്ഥാനാര്‍ഥി.

ജോസ് ടോം പുലിക്കുന്നേല്‍ എന്ന പേരിലാണ് ഫേസ്ബുക്ക് പേജ്. അഡ്വ. ജോസ് ടോമെന്ന പേരില്‍ മറ്റൊരു അക്കൌണ്ടും. പ്രചരണത്തിന്റെ ആവേശം അപ്പപ്പോള്‍ ഇടുന്നുണ്ട്. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ പഠിക്കുമ്പോള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച ഓര്‍മ്മകളും പങ്ക് വെക്കുന്നു. ഇനി ഇന്‍സ്റ്റഗ്രാമിലും, ട്വിറ്ററിലും ഒരു കൈ നോക്കാനാണ് തീരുമാനം.

Tags:    

Similar News