പൗരത്വ പട്ടിക നടപ്പിലാക്കുന്നതിലൂടെ വംശീയ ഉന്മൂലനമാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്: ജമാഅത്തെ ഇസ്ലാമി

Update: 2019-09-25 09:36 GMT
Advertising

പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ഈ മാസം 30ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ബഹുജന സംഗമം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൗരത്വ പട്ടിക നടപ്പിലാക്കുന്നതിലൂടെ വംശീയ ഉന്മൂലനമാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നതെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ പി മുജീബ് റഹ്മാന്‍‌ പറഞ്ഞു.

Full View

പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട് വരുന്നതിന്‍റെ ഭാഗമായി ‘പൗരത്വ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്കെതിരെ കേരളം ഒന്നിക്കുന്നു’ എന്ന പ്രമേയത്തിലാണ് ബഹുജന സംഗമം. ഈ മാസം 30ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന ബഹുജനസംഗമം കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി മലിക് മഅതസിം ഖാന്‍ മുഖ്യപ്രഭാഷണം നടത്തും. വംശീയവും ഭാഷാപരവുമായ ധ്രുവീകരണത്തിനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ പി.മുജീബ് റഹ്മാന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ പൗരാവകാശങ്ങള്‍ക്കുമേലുള്ള കൈയ്യേറ്റങ്ങള്‍ക്കെതിരെ മുഴുവന്‍ മതേതര ജനാധിപത്യ സമൂഹവും ഐക്യപ്പെടേണ്ട സന്ദര്‍‌ഭമാണിത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹുജന സംഗമത്തില്‍ രാഷ്ട്രീയ സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

Tags:    

Similar News