മണ്ണാര്‍ക്കാട് എന്‍ഡോസള്‍ഫാന്‍ ഇരകളെക്കുറിച്ച് പഠനം നടത്തണമെന്ന റിപ്പോർട്ടുകൾ സർക്കാർ അവഗണിച്ചു

പാലക്കാട് ഡി.എം.ഒയും കോഴിക്കോട് മെഡിക്കൽ കോളേജിലെ സംഘവും വിദഗ്ദ്ധ പഠനം വേണമെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു

Update: 2019-11-19 04:57 GMT
Advertising

പാലക്കാട് മണ്ണാർക്കാട് മേഖലയിലെ എൻഡോസൾഫാൻ ഇരകളെ കുറിച്ച് പഠനം നടത്തണമെന്ന റിപ്പോർട്ടുകൾ സർക്കാർ അവഗണിച്ചു . പാലക്കാട് ഡി.എം.ഒയും കോഴിക്കോട് മെഡിക്കൽ കോളേജിലെ സംഘവും വിദഗ്ദ്ധ പഠനം വേണമെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതുവരെ മേഖലയിൽ ശാസ്ത്രീയ പഠനം നടന്നിട്ടില്ല.

Full View

ये भी पà¥�ें- പാലക്കാട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ശേഖരത്തിലുള്ള എന്‍ഡോസള്‍ഫാന്‍ 5 വര്‍ഷമായിട്ടും നീക്കം ചെയ്തില്ല

2014ൽ മീഡിയവൺ പരമ്പരയെ തുടർന്ന് കാസർകോട് എൻഡോസൾഫാൻ ഇരകളെ ചികിത്സിക്കുന്ന ഡോക്ടർ ഡി. സുരേന്ദ്രനാഥ് കൊറ്റിയോട് എത്തുകയും രോഗികളെ പരിശോധിക്കുകയും ചെയ്തു.കാസർകോട്ടെ ഇരകളുടെ സമാന ലക്ഷണങ്ങൾ ഇവിടുത്തെ രോഗികൾക്കും ഉണ്ടെന്ന് സംഘം കണ്ടെത്തി.പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നെത്തിയ സംഘം വിദഗ്ദ്ധ പഠനം വേണമെന്ന് സർക്കാറിന് റിപ്പോർട്ട് നൽകി. പാലക്കാട് ഡി.എം.ഒയും ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് വിദഗ്ദ്ധ പഠനം വേണമെന്ന്കത്ത് നൽകി.എന്നാൽ വിദഗ്ദ്ധ പഠനം ഇതുവരെ നടന്നില്ലെന്ന് മേഖലയിലെ രണ്ട് എം.എല്‍.എമാരും പറയുന്നു. ശാസ്ത്രീയ പഠനം നടന്നാൽ മാത്രമെ ഇവർക്ക് വിദഗ്ദ്ധ ചികിത്സ ലഭിക്കൂ. കൂടാതെ സർക്കാർ സഹായങ്ങൾക്കും പഠനം കൂടിയെ തീരൂ.

Tags:    

Similar News