മരട് ഫ്ലാറ്റുകൾ പൊളിക്കാന്‍ ദിവസങ്ങള്‍ ബാക്കി; നിരാഹാര സമരവുമായി പ്രദേശവാസികള്‍

ജനങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

Update: 2020-01-01 15:09 GMT
Advertising

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അനിശ്ചിതകാല നിരാഹാര സമരവുമായി പ്രദേശവാസികൾ. ഫ്ലാറ്റിന് പരിസരത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിൽ പ്രതിഷേധിച്ചാണ് സമരം.

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇപ്പോഴും പ്രദേശവാസികൾ ആശങ്കയിലാണ്. ഫ്ലാറ്റുകളുടെ ചുമരുകൾ നീക്കി തുടങ്ങിയപ്പോൾ തന്നെ സമീപത്തെ വീടുകളിൽ പലയിടത്തും വിള്ളലുകൾ രൂപപ്പെട്ടിരുന്നു. അതിനാൽ തന്നെ ഫ്ലാറ്റുകൾ പൂർണമായും പൊളിക്കുമ്പോൾ വീടുകൾക്കും മറ്റും വലിയ തോതിൽ കേടുപാട് ഉണ്ടാകുമെന്ന ആശങ്കയാണ് ഉയരുന്നത്.

Full View

ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് പറയുമ്പോഴും ഇതിൽ ഒട്ടേറെ സംശയങ്ങൾ ബാക്കിയാകുന്നു. ജനങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

ഇതിൽ അനുകൂല നടപടികൾ ഉണ്ടായില്ലെന്ന് ഇവർ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതുവത്സര ദിനത്തിൽ തന്നെ അനിശ്ചിതകാല നിരാഹാര സമരവുമായി ഇവർ രംഗത്തു വന്നിരിക്കുന്നത്.

Tags:    

Similar News