മരടിലെ മോക് ഡ്രില്‍ വിജയകരമെന്ന് ഐ.ജി സാക്കറെ

പൊലീസും ഫയര്‍ഫോഴ്സും സജ്ജമാണെന്ന് ഐ.ജി സാക്കറെ

Update: 2020-01-10 10:26 GMT
Advertising

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി മോക്ക് ഡ്രിൽ നടത്തി. ഐ.ജി വിജയ് സാക്കറെയുടെയും ജില്ലാ കളക്ടർ സുഹാസിന്റെയും നേതൃത്വത്തിലാണ് നടന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി എന്നും ചെറിയ ചില മാറ്റങ്ങൾ മാത്രമേ വേണ്ടി വരികയുള്ളൂ എന്നും വിജയ് സാക്കറെ പറഞ്ഞു.

രാവിലെ 11 മണിയോടെ വിദഗ്ധ സംഘത്തിന്റെയും പൊലീസ് ഉന്നതരുടെയും യോഗങ്ങൾ പൂർത്തിയായി. തുടർന്ന് ഐ.ജി വിജയ് സാക്കറെയും ജില്ലാ കളക്ടർ സുഹാസും നേരിട്ട് പൊളിക്കുന്ന ഫ്ലാറ്റുകളുടെ സുരക്ഷാ പരിശോധിച്ചു. സ്ഫോടനം നടത്തുന്ന കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച കൂടി നടത്തിയതിനു ശേഷമാണ് മോക്ക് ഡ്രില്ലിലേക്ക് കടന്നത്. സെൻട്രൽ കൺട്രോൾ റൂം സ്ഥിതി ചെയ്യുന്ന മരട് നഗരസഭ സ്ഥാപിച്ച സൈറൻ നാല് തവണ മുഴക്കിയാണ് മോക്ക് ഡ്രിൽ നടത്തിയത്.

പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് എന്നിവയുടെ മോക് ഡ്രില്ലാണ് പ്രധാനമായും നടത്തിയത്. ആദ്യത്തെ സൈറന്‍ ആളുകളെ പൂർണമായും ഒഴിപ്പിക്കാൻ ഉള്ളതാണെങ്കിൽ രണ്ടാമത്തെ സൈറന്‍ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഉള്ളതാണ്. മൂന്നാമത്തെ സൈറനോട് കൂടി സ്ഫോടനം നടക്കും. നാലാമത്തെ സൈറന്‍ ഫയർഎഞ്ചിനും ആംബുലൻസിലും സ്ഥലത്തേക്ക് എത്താൻ ഉള്ളതാണ്. ഇത് കൃത്യമായി മോക്ക് ഡ്രില്ലിൽ പരിശോധിച്ചു.

Full View
Tags:    

Similar News