പൗരത്വ നിയമത്തെക്കുറിച്ച് ചോദ്യത്തോട് ചോദ്യങ്ങള്‍; അവസാനം ബോധവത്ക്കരണത്തിന് വന്ന അബ്ദുല്ലക്കുട്ടി മടങ്ങിപ്പോയി

മണക്കാട് എത്തിയ അബ്ദുല്ലക്കുട്ടി നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് മടങ്ങിപ്പോയി

Update: 2020-01-12 14:59 GMT
Advertising

പൗരത്വനിയമ ഭേദഗതി വിശദീകരിക്കാനെത്തുന്ന ബി.ജെ.പി നേതാക്കളെല്ലാം നാട്ടുകാരുടെ ചോദ്യം നേരിടാനാകാതെ മടങ്ങുകയാണ്. കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയ അബ്ദുല്ലക്കുട്ടിയും എതിര്‍പ്പ് നേരിടേണ്ടി വന്നു. പൗരത്വ നിയമഭേദഗതി വിശദീകരിക്കാന്‍ തിരുവനന്തപുരത്തെത്തിയ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.പി അബ്ദുല്ലക്കുട്ടിക്ക് നേരെയാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. മണക്കാട് എത്തിയ അബ്ദുല്ലക്കുട്ടി നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് മടങ്ങിപ്പോയി. പൗരത്വവിഷയത്തില്‍ നുണപ്രചാരണമാണ് നടക്കുന്നതെന്ന് പിന്നീട് വട്ടിയൂര്‍ക്കാവിലെ പൊതുയോഗത്തില്‍ അബ്ദുല്ലക്കുട്ടി വിശദീകരിച്ചു.

മണക്കാട് പ്രദേശത്ത് വൈകുന്നേരം നാല് മണിയോടെയാണ് ഗൃഹ സമ്പര്‍ക്കപരിപാടിക്കായി അബ്ദുല്ലക്കുട്ടി എത്തിയത്. പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. ഇവരെ കണ്ടതോടെ നാട്ടുകാര്‍ ചോദ്യങ്ങളുമായെത്തി. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ അബ്ദുല്ലക്കുട്ടി മടങ്ങി. തുടര്‍ന്ന് വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. തെറ്റിദ്ധരിക്കപ്പെട്ട പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് യോഗത്തില്‍ അബ്ദുള്ള ക്കുട്ടി പറഞ്ഞു. കേരളത്തില്‍ വികസനം ഒച്ചിന്‍റെ വേഗത്തിലാണെന്നും അബ്ദുല്ലക്കുട്ടി കുറ്റപ്പെടുത്തി.

Full View
Tags:    

Similar News