‘നാട് കൂടെയുണ്ട്’; പൗരത്വ നിയമത്തിനെതിരെ കെ.ടി ജലീലിന്‍റെ ലോങ് മാര്‍ച്ച്

രണ്ട് ദിവസങ്ങളിലായി തവനൂര്‍ മണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളില്‍ റാലി കടന്നുപോകും.

Update: 2020-01-12 07:37 GMT
Advertising

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി മന്ത്രി കെ.ടി ജലീലിന്റെ ലോങ് മാർച്ച്. നാട് കൂടെയുണ്ടെന്ന മുദ്രാവാക്യവുമായി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെയാണ് ലോങ് മാർച്ച് സംഘടിപ്പിച്ചത്.

10 കിലോമീറ്റര്‍ കാല്‍നടയായുള്ള ലോങ് മാർച്ച് തവനൂര്‍ വട്ടംകുളത്ത് നിന്നാണ് ആരംഭിച്ചത്. രണ്ട് ദിവസങ്ങളിലായി തവനൂര്‍ മണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളില്‍ റാലി കടന്നുപോകും. ഏറ്റവും വേഗതയില്‍ രേഖാചിത്രങ്ങള്‍ വരച്ച് ലോക റിക്കാര്‍ഡിട്ട അഡ്വ: ജിതേഷ്ജി തൽസമയ ചിത്ര രചനയിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു.

ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി മനോജ് എമ്പ്രാന്തിരി, ഗായകൻ എടപ്പാള്‍ വിശ്വൻ, ചിത്രകാരൻ ഉദയന്‍ എടപ്പാൾ തുടങ്ങി നിരവധിപേര്‍ ലോംഗ് മാര്‍ച്ചില്‍ അണിചേര്‍ന്നു. ഇന്നലെ ആരംഭിച്ച റാലി നാളെ വീണ്ടും മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെ തുടരും. വിവിധ ജനപ്രതിനിധികൾക്കൊപ്പം ബഹുജനങ്ങളും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.

Tags:    

Similar News