മേയർക്കെതിരായ സൈബർ അധിക്ഷേപം; പ്രതി പിടിയിൽ
എറണാകുളം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്
Update: 2024-05-02 16:41 GMT
ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ അധിക്ഷേപം നടത്തിയ പ്രതി പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് ഇയാൾ മോശം സന്ദേശം അയക്കുകയായിരുന്നു. മേയറുടെ പരാതിയിലാണ് നടപടി.
അതേസമയം മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദുവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. മേയർ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് യദുവിന്റെ പരാതി. പരാതിയിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആർടിസിഎം.ഡിയും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടുണ്ട്.