സജി ചെറിയാൻ്റെ വിദ്വേഷ പ്രസ്താവന; പൊലീസിൽ മൊഴി നൽകി അനൂപ് വി.ആർ

ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് മൊഴി നൽകിയത്

Update: 2026-03-16 14:12 GMT

ആലപ്പുഴ: കാസർകോടും മലപ്പുറത്തും ആളുകൾ വർഗീയമായാണ് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് എന്ന മന്ത്രി സജി ചെറിയാൻ്റെ വിദ്വേഷ പ്രസ്താവനയിൽ പൊലീസിൽ മൊഴി നൽകി കെപിസിസി വക്താവ് അഡ്വ. അനൂപ് വി.ആ‍ർ. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് മൊഴി നൽകിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെ അനൂപ് വി.ആ‍ർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ജില്ലാ പഞ്ചായത്തിലും കാസർകോട് നഗരസഭയിലും ജയിച്ചവരുടെ പേരുകൾ നോക്കിയാലറിയാം വർഗീയ ധ്രുവീകരണമുണ്ടോ എന്നായിരുന്നു മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള സജി ചെറിയാന്‍റെ പരാമർശം.

അനൂപ് വി.ആറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

Advertising
Advertising

മന്ത്രി സജി ചെറിയാനെതിരായ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. ആലപ്പുഴ സൗത്ത് പൊലീസ് നോട്ടീസ് നൽകി വിളിപ്പിച്ചത് പ്രകാരമാണ് നേരിട്ട് ഹാജരായി മൊഴി നൽകിയിരിക്കുന്നത്. കാസർകോടും മലപ്പുറത്തും ആളുകൾ വർഗീയമായാണ് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് എന്ന മന്ത്രി സജി ചെറിയാൻ്റെ വിദ്വേഷ പ്രസ്താവനയിലാണ് മൊഴി കൊടുത്തിരിക്കുന്നത്. മന്ത്രി നടത്തിയിരിക്കുന്ന പ്രസ്താവനയുടെ ഓഡിയോ/ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് മൊഴിയിൽ പറഞ്ഞിട്ടുണ്ട്. -

അഡ്വ അനൂപ് വി ആർ (കെപിസിസി വക്താവ് )

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News