പാലായില്‍ ജോസ് കെ. മാണി തന്നെ, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍; കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളായി
ചാലക്കുടിയില്‍ കോണ്‍ഗ്രസ് വിട്ട് എത്തിയ ബിജു എസ്. ചിറയത്താണ് സ്ഥാനാര്‍ഥി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പാലായിലും മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കിയിലും മത്സരിക്കും. പാര്‍ട്ടിക്ക് ലഭിച്ച 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
കേരള കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരും സിറ്റിങ് സീറ്റില്‍ തന്നെ മത്സരിക്കും. ചാലക്കുടിയില്‍ കോണ്‍ഗ്രസ് വിട്ട് വന്ന മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജു എസ്. ചിറയത്താണ് സ്ഥാനാര്‍ഥി.
സ്ഥാനാര്‍ഥികള്‍
1. പാലാ-ജോസ് കെ. മാണി
2. ഇടുക്കി-റോഷി അഗസ്റ്റിന്‍
3. കാഞ്ഞിരപ്പള്ളി- ഡോ. എന്‍. ജയരാജ്
4. ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിള്‍
5. പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
6. ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്
7. റാന്നി- പ്രമോദ് നാരായണന്‍
8. തൊടുപുഴ- സിറിയക് ചാഴികാടന്‍
9. പിറവം- സാബു കെ. ജേക്കബ്
10. ഇരിക്കൂര്‍- മാത്യു കുന്നപ്പള്ളി
11. കടുത്തുരുത്തി- നിര്‍മ്മല ജിമ്മി
12. പെരുമ്പാവൂര്‍- ബേസില്‍ പോള്‍